സംവരണം 50% അധികമാവുന്നത് ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ഹര്‍ജി പരിഗണിച്ച സുപ്രീം കോടതിയുടെ ഭരണഘടന അഞ്ചംഗ ബഞ്ച് വ്യകതമാക്കി. പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ആണ്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു അധികാരവുമില്ലെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.